ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂഡല്‍ഹിയില്‍ ആ ദിവസം വര്‍ണശബളമായ സൈനിക പരേഡ് നടക്കുന്നു. രാജ്‌പഥിലൂടെ ഈ പരേഡ് കടന്നുപോകുമ്പോള്‍ രാഷ്‌ട്രപതി അഭിവാദനം സ്വീകരിക്കുന്നു.
സൈനിക വിഭാഗങ്ങള്‍, പൊലീസ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അഞ്ച് സര്‍വീസ് ബ്രിഗേഡുകള്‍- മുതലായവയ്‌ക്കുശേഷം പരമ്പരാഗത ശൈലിയില്‍ വേഷംധരിച്ച ഭാരതമങ്ങോളമിങ്ങോളമുള്ള എല്ലാവരെയും പ്രതിനിധീകരിച്ച് സംസ്‌ഥാനങ്ങളുടെ ഫ്‌ളോട്ടുകള്‍ മുതലായവയും കടന്നുപോകുന്നു. എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓരോ പ്രധാന വ്യക്തികൾ ഡെൽഹിയിൽ നടക്കുന്ന പരേഡിൽ അതിഥികൾ ആകാറുണ്ട്. ജനുവരി 29ന് സൈനിക വിഭാഗങ്ങളുടെ മാസ് ബാന്‍ഡുകള്‍ പിന്‍വാങ്ങല്‍ ചടങ്ങുകള്‍ നടത്തുന്നതോടെയാണ് റിപ്പബ്ലിക് ദിനപരിപാടികള്‍ ഔദ്യോഗികമായി അവസാനിക്കുന്നത്.
Post Your Comments