Latest NewsCinemaNewsIndia

കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും

ചെന്നൈ: തമിഴ് നടന്‍ കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്നു സംസ്ഥാന വ്യാപകമായി പര്യടനവും അന്നുതന്നെ ആരംഭിക്കും. വാര്‍ത്താക്കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. കമലിന്റെ ജന്മനാടാണു രാമനാഥപുരം. ഇവിടെനിന്ന് ആരംഭിക്കുന്ന പര്യടനം പിന്നീട് മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നീ ജില്ലകളിലും ഉണ്ടാകും.

പര്യടനത്തിന്റെ ആരംഭത്തില്‍ത്തന്നെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേരു പ്രഖ്യാപിക്കുമെന്നും നയങ്ങളും മുന്നോട്ടു നയിക്കേണ്ട തത്വങ്ങളും പ്രഖ്യാപിക്കുമെന്നും കമല്‍ വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കുറച്ചുകാലങ്ങളായി നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണു താന്‍ രംഗത്തിറങ്ങുന്നത്. ഇതിനായി തന്റെ ചിന്തകളും പ്രവൃത്തികളും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. സംസ്ഥാന പര്യടനം കൊണ്ടു ലക്ഷ്യമിടുന്നത് ഇതാണ്. ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു മനസ്സിലാക്കണം. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button