സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ കനത്ത തോൽവി ഏറ്റു വാങ്ങി ഇന്ത്യ. രണ്ടാം ടെസ്റ്റ് മത്സരത്തിൽ 135 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ചാം ദിനത്തിൽ ഉച്ചഭക്ഷണത്തിന് മുൻപ് 151 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയുടെ അരങ്ങേറ്റക്കാരൻ പേസർ ലുംഗി എൻഡിഗിയുടെ തകർപ്പൻ ബൗളിങ്ങിന് മുൻപിൽ ഇന്ത്യക്ക് പിടിച്ച് നിൽക്കാൻ ആയില്ല. ആറ് വിക്കറ്റ് ആണ് പേസർ വീഴ്ത്തിയത് ദക്ഷിണാഫ്രിക്കയിൽ തുടർച്ചയായ ഒൻപത് പരന്പര വിജയങ്ങളുമായി കാലുകുത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും തുടർ തോൽവികൾ നൽകിയത് കനത്ത തിരിച്ചടിയാണ്.
സ്കോർ: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 335, രണ്ടാം ഇന്നിംഗ്സ് 258. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 307, രണ്ടാം ഇന്നിംഗ്സ് 151.
Read also ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ സാഹയില്ല ; പകരം മറ്റൊരു ക്രിക്കറ്റ് താരം
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments