Latest NewsKeralaNews

ചൈനയെ പുകഴ്ത്തുന്ന കൊടിയേരിയുടെ വാക്കുകൾ; ഇത്രമേൽ ചൈനയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ചെയ്യേണ്ടതെന്തെന്ന കുറിക്ക് കൊള്ളുന്ന പരിഹാസവുമായി അഡ്വ. ജയശങ്കർ

കൊച്ചി: ചൈനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്‌താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ പുരോഗതിയാണെന്നും നമ്മുടെ പാര്‍ട്ടി ലൈനിന്റെ വിജയമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി. ചൈനയെ നിലനിര്‍ത്താന്‍ ഇന്ത്യയെ തളര്‍ത്തണം വേണ്ടി വന്നാല്‍ തകര്‍ക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

Read Also: കൊടിയേരിയുടെ വിവാദ പ്രസ്താവനകളിലൂടെ കൊടിയേരി കോമാളി വേഷം കെട്ടുന്നു : ഡീന്‍ കുര്യക്കോസ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ജനകീയ ചൈന വെറുമൊരു രാജ്യമല്ല, ഒരാശയമാണ്, ആദർശമാണ്, വികാരമാണ്, നമ്മുടെ ചോരയുടെ ചുവപ്പാണ്.

1962ൽ ഇന്ത്യ ചൈനയെ ആക്രമിച്ചു എന്നാണ് നമ്മുടെ പാർട്ടിലൈൻ. ഡാങ്കെയും കൂട്ടരും അത് അംഗീകരിക്കാഞ്ഞതു കൊണ്ടാണ് 64ൽ നമ്മൾ പുതിയ പാർട്ടിയുണ്ടാക്കി സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെയുള്ള സമരം ശക്തമാക്കിയത്. അന്നുമുതൽ ഇന്നുവരെ നമ്മുടെ ശകാരനിഘണ്ടുവിലെ ഏറ്റവും മുഴുത്ത തെറി ഡാങ്കെയിസ്റ്റ് എന്നാണ്.

ചൈനയുടെ പുരോഗതി സോഷ്യലിസത്തിൻ്റെ പുരോഗതിയാണ്, നമ്മുടെ പാർട്ടി ലൈനിൻ്റെ വിജയമാണ്.

സഖാക്കളേ, സുഹൃത്തുക്കളേ, ജനകീയ ചൈനയെ തകർക്കാൻ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും കൈകോർക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കിൽ നാമില്ല, നമ്മുടെ പാർട്ടിയില്ല.

ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button