
ന്യൂഡല്‍ഹി: പ്രണയബന്ദത്തെ ചോദ്യം ചെയ്തതിന് സഹോദരി സഹോദരനം വെട്ടിക്കൊന്നു. ശേഷം മൃതദേഹം ബെഡിനടിയില്‍ ഒളിപ്പിച്ചു. ഛണ്ഡിഗഡിലെ റൊഹതാക് ജില്ലയിലെ സമരഗോപാല്‍ പുരത്താണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് തെയ്തു. ചഞ്ചല്‍ തന്റെ സഹോദരന്‍ ധരമിനെയാണ് കൊലപ്പെടുത്തിയത്.
ചഞ്ചല്‍ റാണി എന്ന 19കാരിയാണ് സഹോദരനെ വെട്ടിക്കൊന്നത്. ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. ചഞ്ചല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയും സഹോദരന്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സഹോദരന്‍ ധര്‍മിനെ കൊലപ്പെടുത്തിയ ശേഷം ചഞ്ചല്‍ കുറ്റം പിതാവില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തിയെന്ന് പോലീസ് പറയുന്നു.
ചഞ്ചലിന്റെ പ്രണയബന്ധത്തെ ധര്‍മ് എതിര്‍ത്തിരുന്നു. ശനിയാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം ചഞ്ചല്‍ സഹോദരനെ ചുറ്റികയ്ക്ക് അടിച്ച് വീഴ്തുകയായിരുന്നു. പിന്നീട് ബോധരഹിതനായ ധര്‍മിന്റെ കഴുത്ത് അറുത്ത് ചഞ്ചല്‍ കൊലപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് വീട് വൃത്തിയാക്കിയ ശേഷം മൃതദേഹം ബെഡിന് അടിയില്‍ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് അമ്മയെ വിളിച്ച് അനുജന്‍ കൊല്ലപ്പെട്ടുവെന്നും അച്ഛനാണ് കാരണമെന്നും ചഞ്ചല്‍ പറഞ്ഞു. തങ്ങളെ അച്ഛന്‍ തേജ്പാല്‍ ഉപദ്രവിച്ചുവെന്നും താന്‍ ഓടി രക്ഷപെട്ടുവെന്നും സഹോദരനെ കൊന്നുവെന്നും ചഞ്ചല്‍ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്തുവരുന്നത്.
തിങ്കളാഴ്ച രാത്രിയോടെ ചഞ്ചലിനെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments