കാസര്‍ഗോഡ്: കാസര്‍ഗോഡ് വയോധികമാരെ ആക്രമിച്ച് സ്വര്‍ണങ്ങള്‍ കവരുകയും വീട്ടിലുള്ളവരെ വധിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിക്കുന്നു. കാസര്‍കോട് കവര്‍ച്ചാ ശ്രമത്തിനിടെ ഒരു വയോധിക കൂടി ഇന്നലെ ആക്രമിക്കപ്പെട്ടു. ജാനകി എന്ന വയോധികയെയാണ് ഇന്നലെ കള്ളന്‍മാര്‍ കഴുത്തില്‍ കേബിള്‍ ഉപയോഗിച്ച് മുറുക്കിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന് രക്ഷപെട്ടത്. 11 പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 3000 രൂപയുമാണ് ജാനകിയുടെ വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്.
Read Also: 19,000 രൂപ പോക്കറ്റടിച്ച കള്ളന്‍ പിന്നീട് ചെയ്തത്
ജാനകി വീട്ടില്‍ നിന്നും പുറത്ത് പോയി തിരിച്ച് വരുമ്പോള്‍ അജ്ഞാതനായ ഒരാള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത് കണ്ടതിനെ തുടര്‍ന്ന് ,അയാളെ ജാനകി കണ്ടെന്ന് തോന്നിയ കവര്‍ച്ചക്കാരന്‍ ഇവരുടെ കഴുത്തില്‍ കേമ്പിള്‍ മുറുക്കിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ജാനകിയുടെ ഭര്‍ത്താവ് റിട്ട. നഴ്‌സിങ് അസിസ്റ്റന്റായ വേലായുധന്‍ പതിവു പോലെ ഉണര്‍ന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് ബോധരഹിതയായി കിടക്കുന്ന ഭാര്യയെ കണ്ടത്.
ഇതേതുടര്‍ന്ന് ബഹളം വെച്ച് നാട്ടുകാരെ വിളിച്ചു വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴുത്തില്‍ കേബിള്‍ മുറുക്കിയ പാട് കണ്ടതിനെ തുടര്‍ന്ന് വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് ഉറങ്ങും മുമ്പ് മേശപ്പുറത്ത് വെച്ച ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടത്.
അതേസമയം കഴിഞ്ഞ മാസം 13 ന് വീടിനകത്തുകൊലചെയ്യപ്പെട്ട ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാദ്ധ്യാപികയായിരുന്ന ജാനകി കൊലക്കേസും ഇതും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പോലീസുകാരും നാട്ടുകാരും.
Post Your Comments