ഇരിട്ടി: 19,000 രൂപ പോക്കറ്റടിച്ച കള്ളന്‍ പഴ്സിലുണ്ടായിരുന്ന പണമെടുത്ത് ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വീടിന്‍റെ താക്കോലും തപാലില്‍ അയച്ചു കൊടുത്തു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മുണ്ടയാം പറമ്പിലെ പിജി ബാലകൃഷ്ണനാണ് പണം നഷ്ടമായത്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് ബാലകൃഷ്ണന്‍. പഴ്സില്‍ ഉണ്ടായിരുന്ന പണം എടുത്ത കള്ളന്‍ ആധാര്‍ കാര്‍ഡ്, വീടിന്‍റെ താക്കോല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, കണ്ടക്ടര്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവ ബാലകൃഷ്ണന്‍റെ വിലാസത്തില്‍ അയച്ചു കൊടുത്തു.
അഞ്ചു ദിവസം മുമ്പ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിച്ച് പരിയാരത്ത് നിന്നും ഇരിട്ടിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് ബാലകൃഷ്ണന്റെ പഴ്സും പണവും മോഷ്ടിക്കപ്പെട്ടത്. പരിയാരത്തു നിന്നും രണ്ടു സ്റ്റോപ്പുകള്‍ പിന്നിട്ടപ്പോള്‍ ആയിരുന്നു പോക്കറ്റടിച്ച വിവരം മനസ്സിലായത്. തുടര്‍ന്ന് ബസ് ജീവനക്കാരും യാത്രക്കാരും പരിശോധന നടത്തിയെങ്കിലും ഇതിനിടയില്‍ പണവുമായി മോഷ്ടാവ് ബസില്‍ നിന്നും ഇറങ്ങിയിരുന്നു. തുടര്‍ന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം എടൂര്‍ പോസ്റ്റോഫീസില്‍ താക്കോലും മറ്റ് രേഖകളും തപാലിലെത്തി. തളിപ്പറമ്പില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പോസ്റ്റോഫീസില്‍ നിന്നും കിട്ടിയ വിവരം.
Post Your Comments