Latest NewsIndiaNews

കാമുകനുമായി ഫോണില്‍ സംസാരിച്ച യുവതിയെ സഹോദരന്‍ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശ്: കാമുകനോട് ഫോണില്‍ സംസാരിച്ചതിന് 18കാരിയെ സഹോദരന്‍ വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ അംബേത്കര്‍ നഗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ സഹോദരനായ വികാസിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കൊലപാതക കേസിലും വികാസ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

സഹോദരിയെ വെടിവെച്ച് കൊന്ന ശേഷം വീടിന് സമീപം മൃതദേഹം കത്തിക്കുകയായിരുന്നുവെന്ന് വികാസ് കുറ്റ സമ്മതം നടത്തി. തിങ്കളാഴ്ച കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് മൃതദേഹം കണ്ടെടുക്കുകയും പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുവതിക്ക് ഒരു പ്രണയബന്ധം ഉണ്ടായിരുന്നു. രണ്ട് മാസം മുമ്പ് യുവതി കാമുകനൊപ്പം ഇറങ്ങിപ്പോയി. ശേഷം കുറച്ച് ദിവസങ്ങള്‍ മുമ്പാണ് തിരികെ എത്തിയത്. ബന്ധം അവസാനിച്ചുവെന്നും കാമുകനുമായി ഇനി യാതൊരു അടുപ്പവും ഉണ്ടാവുകയില്ലെന്നും യുവതി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ശനിയാഴ്ച യുവതി വീണ്ടും കാമുകനോട് ഫോണില്‍ സംസാരിക്കുകയും വികാസ് ഇത് പിടികൂടുകയുമായിരുന്നു. ഇത് കണ്ട് കുപിതനായ വികാസ് കൈയില്‍ കരുതിയിരുന്ന് തോക്ക് ഉപയോഗിച്ച് സഹോദരിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് വീടിന് 100 മീറ്റര്‍ അകലെ മൃതദേഹം കത്തിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button