കൊല്ലം: അനിയന്റെ ഘാതകരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാൻ എത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണിന്റെ വീടിനു നേരെ ആക്രമണം. തിങ്കളാഴ്ച രാത്രി രണ്ടു മണിയോടെ അജ്ഞാത സംഘം എത്തി കല്ലെറിയുകയായിരുന്നു. ശ്രീജിത്തിന്റെ സമരം 764 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഐക്യദാര്‍ഡ്യവുമായി ചെന്നിത്തല സമരപ്പന്തലില്‍ എത്തിയത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനമാണ് ശ്രീജിത്തിന്റെ സുഹൃത്തായ ആന്‍ഡേഴ്സണ്‍ ഉന്നയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വീടിന് നേരെ ആക്രമണം നടത്തിയതെന്നാണ് ആരോപണം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments