ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നുമുള്ള യുവതിയുടെ പരാതി എന്‍ഐഎ ഏറ്റെടുക്കുന്നു. കേസില്‍ യുവതിയ്ക്കും റിയാസിനും നാട്ടില്‍ താമസ സൗകര്യം ചെയ്തു കൊടുത്ത ബന്ധുക്കളാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീപീഡനത്തിനും കേസെടുത്തിട്ടുണ്ട്. അഞ്ചു ദിവസം മുമ്പ് പറവൂരില്‍ നിന്നും പ്രധാന പ്രതിയുടെ ബന്ധു ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരുടെ ഐഎസ് ബന്ധം അന്വേഷിക്കാനാണ് എന്‍ഐഎയുടെ നീക്കം. വിവരങ്ങള്‍ പോലീസിനോട് തേടിയിട്ടുണ്ട്. കേസിലെ പ്രതികള്‍ക്ക് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുണ്ടോ എന്നറിയുകയാണ് പ്രധാന ലക്ഷ്യം. അതിനിടെ കേസിലെ അന്വേഷണം പോലീസും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായിരിക്കുന്ന രണ്ടു പോരെയും കൊണ്ട് പോലീസ് ബംഗലുരുവില്‍ തെളിവെടുക്കാനായി അടുത്ത ദിവസം പോകും. കേസിലെ പ്രധാനപ്രതി റിയാസ് സൗദി അറേബ്യയിലാണ്.
Post Your Comments