KeralaLatest NewsNews

ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാണി സി കാപ്പന്‍ മാപ്പു പറഞ്ഞു

കോട്ടയം: അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാണി സി കാപ്പന്‍ മാപ്പു പറഞ്ഞു. ആരെയെങ്കിലും തന്റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു പറയുന്നുവെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കി. മാത്രമല്ല ഇപ്പോഴത്തെ എന്‍സിപി സംസ്ഥാന പ്രസിഡന്റ്‌ ടി പി പീതാംബരന്റെ പെരുമാറ്റം ഏകാധിപതിയെപോലെയെന്ന് പറഞ്ഞിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും വിജയനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. വിജയനെ പോലുള്ള ഒരു ജോക്കറിനെയല്ല പാര്‍ട്ടിക്ക് ആവശ്യം. തന്റെ പരാമര്‍ശത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. വിജയനില്‍ നിന്നും ധാരാളം മോശം അനുഭവങ്ങള്‍ തനിക്ക് നേരിട്ടിട്ടുണ്ടെന്നും കാപ്പന്‍ രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ചും മാണി സി കാപ്പന്‍ പരാമര്‍ശിച്ചിരുന്നു. ചീത്തവിളി കേട്ടാല്‍ ആരും മരിക്കില്ലെന്നായിരുന്നു കാപ്പന്‍ പറഞ്ഞത്. എന്‍സിപിക്ക് ഒരു മന്ത്രി വെണമെന്ന ഇപ്പോഴത്തെ അവസ്ഥയില്‍ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കേണ്ട കാര്യമില്ല. ഗണേഷ് കുമാറിനെയും കോവൂര്‍ കുഞ്ഞുമോനെയും മന്ത്രിയാകാന്‍ ക്ഷണിച്ചിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button