KeralaLatest News

ഉഴവൂര്‍ വിജയന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം; ഡിജിപിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

തിരുവനന്തപുരം: എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയൻ തുടർനടപടികൾക്കായി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. ഉഴവൂര്‍ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി നൽകിയ പരാതിയാണ് മുഖ്യമന്ത്രി കൈമാറിയത്. ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കള്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് ടി.വി.ബേബി ചൂണ്ടിക്കാട്ടുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button