കോട്ടയം: ഉഴവൂർ വിജയന്റെ മരണത്തില്‍ ദുരൂഹതയെ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ ധനസഹായം കുടുംബം തിരിച്ചയച്ചു. വിജയന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പാർട്ടി പ്രവർത്തകരും ബന്ധുക്കളും രംഗത്ത് വന്നതിന് പിന്നാലെയാണ് ഭാര്യ ചന്ദ്രമണി തുക മന്ത്രിയുടെ പേരിൽ ഡിഡിയായി മടക്കിയച്ചത്.
അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മന്ത്രി തോമസ് ചാണ്ടി വിജയനെ കാണാനെത്തിയിരുന്നു. മരണത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു സന്ദർശനം. തുടർന്ന് മന്ത്രി മടങ്ങും നേരത്ത് വിജയന്റെ കൈയിൽ ഒരു കവർ വച്ചുകൊടുത്തു. പിന്നീട് വിജയൻ ആവശ്യപ്പെട്ട പ്രകാരം ഭാര്യ കവർ തുറന്നു നോക്കിയപ്പോഴാണ് 50,000 രൂപയാണതെന്ന് മനസിലായത്.
തുടർന്ന് ഈ തുക തോമസ് ചാണ്ടിക്ക് തിരിച്ചു നൽകണമെന്ന് ഭാര്യയ്ക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചതിനാൽ തുക മടക്കി നൽകാൻ കഴിഞ്ഞിരുന്നില്ല.
Post Your Comments