Latest NewsKeralaNews

ഉഴവൂർ വിജയന്റെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എൻസിപി നേതാവിനെതിരെ കേസെടുത്ത് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ശുപാർശ. ഉഴവൂർ വിജയന്റെ മരണത്തെ സംബന്ധിച്ചാണ് കേസെടുക്കാൻ ശുപാർശ വന്നത്. നിർദേശം മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത അനുയായി കൂടിയായ സുൽഫിക്കർ മയൂരിയെ പ്രതിയാക്കാനാണ്. ഉഴവൂർ വിജയനെ ഫോണിൽ വിളിച്ച് സുൽഫിക്കർ നടത്തിയ പരാമർശങ്ങൾ മാനസികമായി തളർത്തിയെന്നും രോഗം വഷളാകാൻ ഇടയാക്കിയെന്നും റിപ്പോർട്ട് വന്നിരുന്നു. സർക്കാരിനു ഉടൻ തന്നെ ശുപാർശ ക്രൈംബ്രാഞ്ച് കൈമാറും.

എ.കെ.ശശീന്ദ്രൻ ഒഴിയുകയും തോമസ് ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെ പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമായി. സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയൻ, തോമസ് ചാണ്ടയുടെ എതിർപക്ഷത്താണെന്നു ധാരണ പരന്നതോടെ അദ്ദേഹത്തിനെതിരെ പാർട്ടിയിൽ ആക്ഷേപങ്ങൾ ശക്തമായി. ഇതിനിടെയാണ് എൻസിപി നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരി, വിജയനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button