CricketLatest NewsSports

സെഞ്ചൂറിയന്‍ ടെസ്റ്റ്; കോഹ്ലി പുറത്ത്, ഇന്ത്യ സമ്മര്‍ദത്തില്‍

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ സമ്മര്‍ദത്തില്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന്‌ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ 35 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി വെറും അഞ്ച് റണ്‍സിന് പുറത്തായതാണ് ടീമിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്.

ഒരു ദിവസം ബാക്കി നില്‍ക്കെ 252 റണ്‍സാണ് ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത്. ഓപ്പണ്‍മാരായ മുരളി വിജയ് ഒമ്പത് റണ്‍സിനും ലോകേഷ് രാഹുല്‍ നാല് റണ്‍സിനും പുറത്തായി. 11 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്‍സുമായി പാര്‍ഥീവ് പട്ടേലുമാണ് ക്രീസിലുള്ളത്.

മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ എന്നീ പേസര്‍മാരുടെ മികച്ച കളിയാണ് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 287 റണ്‍സില്‍ ഒതുക്കിയത്. ദക്ഷിണാഫ്രിക്കയുടെ അവസാന അഞ്ച് വിക്കറ്റ് 49 റണ്‍സിനാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. ഷമി നാല്, ബുംറ മൂന്ന്, ഇഷാന്ത് രണ്ട് വിക്കറ്റും വീഴ്തി.

അര്‍ധ സെഞ്ചുറി നേടിയ ഡി വില്യേഴ്‌സും(80) ഡീന്‍ എല്‍ഗാറും(61) 48 റണ്‍സ് നേടിയ നായകന്‍ ഫാഫ് ഡുപ്ലെസിസുമാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button