Latest NewsKeralaNews

കൂടെ നിന്നവർ പോലും കാലുവാരി, ബിജെപിക്കെതിരെയും സുരേഷ് ഗോപിക്കെതിരെയും ഭീമൻ രഘു

മനാമ: കൂടെ നിന്നവർ തന്റെ കാലു വാരിയെന്നു നടൻ ഭീമൻ രഘു. പത്തനാപുരം ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്ഥിയായിരിക്കുമ്പോൾ താൻ നേരിട്ട അനുഭവങ്ങൾ എന്നാണ് ഭീമൻ രഘു വിവരിച്ചത്. കുട്ടിക്കാലം മുതലെ ആര്‍.എസ്​.എസിനോട്​ താല്‍പ്പര്യമുണ്ട്​. ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയോടുള്ള വ്യക്തിപരമായ ഇഷ്​ടമാണ്​ താന്‍ ബി.​െജ.പിയുടെ സ്ഥാനാര്‍ഥിയാകാനുള്ള പ്രധാന കാരണം. ഒപ്പം പത്തനാപുരം സ്​കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമാണ്​.

മല്‍സരത്തി​​​​െന്‍റ തുടക്കത്തില്‍ വിജയ സാധ്യത ശക്തമായിരുന്നു. ആദ്യ 10 ദിവസം നല്ല രീതിയിലുള്ള പ്രചാരണവും പ്രതികരണവും കിട്ടി. അതോടെ പ്രതീക്ഷയും കൂടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പ്രവര്‍ത്തകരായി കൂടെ നിന്നവര്‍ പലരും കാലുവാരിയതായും ഭീമന്‍രഘു തുറന്നടിച്ചു. മറ്റ് വല്ല സ്വാധിനത്തി​​​​െന്‍റ ഫലമായായിരിക്കും പ്രവര്‍ത്തകര്‍ പിന്നോട്ട് പോയതും തന്നോട് ആ രീതിയില്‍ പെരുമാറിയതും എന്നും തോന്നി.

തെരഞ്ഞെടുപ്പ് ദിവസം അടുക്കുംതോറും കൂടെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും ഇല്ലാത്ത അവസ്ഥയായി. സുരേഷ് ഗോപിയെ പലവട്ടം പ്രചരണത്തിന്​ വിളിച്ചിട്ടും അദ്ദേഹം പത്തനാപുരത്ത്​ മാത്രം വന്നില്ല. ഒരു ദിവസം മാത്രം 10 തവണ താന്‍ ഫോണില്‍ വിളിച്ചിട്ടും വരാത്തപ്പോള്‍ വിഷമം തോന്നി. ഫലം വന്നപ്പോള്‍ തനിക്ക്​ വോട്ട്​ കിട്ടിയതില്‍ കൂടുതലും മുസ്​ലീം സുഹൃത്തുക്കളുടെതായിരുന്നുവെന്നും രഘു പറഞ്ഞു. ജനങ്ങളുടെ ഇടയിലേക്ക് ഈ പാര്‍ട്ടി ഇറങ്ങി വരുന്നില്ല.

നേതാക്കള്‍ അതിനു മെനക്കെടാത്തതുകൊണ്ടാകാം പാര്‍ട്ടി ഇപ്പോഴും നില്‍ക്കുന്നിടത്ത് നിന്ന് ഒരു ചുവട് മുന്നോട്ട് പോകാത്തത് എന്നും രഘു പറയുന്നു.ഇനി സിനിമയാണ്​ പ്രധാനമെന്നും രഘു പറയുന്നു. ബഹ്​റൈനില്‍ ബന്​ധുവി​​​​ന്റെ കട ഉദ്​ഘാടനത്തിനായി ​ എത്തിയതായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button