KeralaLatest NewsNews

ചൈനയെ പ്രകീര്‍ത്തിക്കുന്ന കോടിയേരി മാപ്പു പറയണം; ചെന്നിത്തല

തിരുവനന്തപുരം: ചൈനയെ പ്രകീര്‍ത്തിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണമെന്ന് ചെന്നിത്തല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

read also: ചൈനയെ വാനോളം പുകഴ്ത്തിയുള്ള രാഹുലിന്റെ വിദേശ പ്രസംഗങ്ങൾക്ക് ലോക ബാങ്കിന്റെ മറുപടി ഇങ്ങനെ

ചൈന ഒരു ബെല്‍റ്റ് ഒരു റോഡ് പദ്ധതിയിലൂടെ അയല്‍രാജ്യങ്ങളെ കീഴടക്കാനുള്ള തന്ത്രങ്ങളാണ് നടപ്പാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മാത്രമല്ല ചൈനീസ് നയങ്ങളെ പ്രകീര്‍ത്തിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

സ്വന്തം രാജ്യത്തെ തളളിപ്പറഞ്ഞ് ഏകാധിപത്യവും അടിച്ചമർത്തലുകളും മുഖമുദ്രയാക്കിയ ചൈനീസ് നയങ്ങളെ പ്രകീർത്തിക്കുന്ന കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണം

ഒരു ബെൽറ്റ് ഒരു റോഡ് പദ്ധതിയിലുടെ അയൽ രാജ്യങ്ങളെ കീഴടക്കാനുള്ള തന്ത്രങ്ങളാണ് ചൈന ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ലോകം മുഴുവൻ വെട്ടിപ്പിടിക്കാനുള്ള ഒരു ഏകാധിപതിയുടെ വ്യഗ്രതയാണ് ഈ പദ്ധതിയിലൂടെ വെളിവാകുന്നത്. അതിർത്തിയിൽ ഇന്ത്യയുമായി പോരാടുകയും ,പാക്കിസ്ഥാനിന്റെ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ചൈനീസ് നയങ്ങളെ പ്രകീർത്തിക്കുന്ന സി പി എം നിലപാട് അപഹാസ്യമാണ്.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാരും ചൈനയെ സഹായിക്കുന്ന നടപടികളുമായാണ് മുന്നോട്ട് പോകുന്നത്.നോട്ട് നിരോധനം നടപ്പിലാക്കിയതിൽ നിന്നും ലാഭം നേടിയത് ചൈനീസ് കമ്പനിയായ ആലിബാബയായിരുന്നു.. ഇന്ത്യൻ സമ്പ്യത്ത് ഘടന ചൈനയെ മറികടക്കുന്ന സാഹചര്യത്തിലാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതും ഇന്ത്യ വളർച്ചാ ചൈനയുടെ താഴെ പോവുകയും ചെയ്തത്.പ്രത്യക്ഷത്തിൽ അമേരിക്കയെ വാരിപ്പുണരുകയും പരോക്ഷമായി ചൈനയെ സഹായിക്കുന്നതുമാണ് മോദിയുടെ നയങ്ങൾ. ചേരി ചേരാ നയത്തിലൂടെ ഇന്ത്യയെ ലോകശക്തിയാക്കി മാറ്റിയ നെഹ്റു ജി യുടെ പാതയാണ് നമ്മൾ പിന്തുടരേണ്ടത്.

കുടില തന്ത്രങ്ങളിലുടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വരുതിയിലാക്കാൻ ശ്രമിക്കുകയും ഏകാധിപത്യം നടപ്പിലാക്കുകയും ചെയ്യുന്ന ചൈനയെ അംഗീകരിക്കാൻ ഇന്ത്യൻ ജനതയ്ക്ക് സാധിക്കില്ല.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button