
കൊല്ലം: ശാസ്താംകോട്ട യിൽ കഞ്ഞിസദ്യക്ക് ഇടയിൽ ഡി വൈ എഫ്ഐ പ്രവർത്തകരുടെ അക്രമമെന്ന് ആരോപണം. ഭക്തരെ വെട്ടി പരുക്കേൽപ്പിക്കുകയും വാഹനം ഇടിച്ചു അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാസ്തംകോട്ട കുന്നത്തൂർ ശാസ്താം നടയിൽ മകര വിളക്കിനോട് അനുമ്പന്ധിച്ച നടന്ന കഞ്ഞി സദ്യയിലാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് പോരുവഴിയിൽ നാളെ ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു.
കഞ്ഞി സദ്യ നടക്കുന്നതിനിടയിൽ വാഹനവുമായി എത്തി സദ്യ അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും തുടർന്ന് ഭക്തരുമായി വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. വാഹനത്തിൽ എത്തിയവർ ഭക്തരെ വാക്കു കത്തി ഉപയോഗിച്ച് വെട്ടി പരുക്കേൽപിക്കുകയും വാഹനം ഇടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി ജനം റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. നാല് പേരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ ഒരാളെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
പോരുവഴി അമ്പലത്തുംഭാഗം കൈപ്പുഴ കുറ്റിവീട്ടിൽ അൻസിൽ, ഹസീനാ മൻസിലിൽ ഹാഷിം, അഞ്ചാലുംമൂട് അഷ്ടമുടി സ്വദേശിയായ മറ്റൊരു യുവാവ് എന്നിവർക്കെതിരെ ശൂരനാട് പൊലീസ് കേസെടുത്തു. ഇവര്‍ ഒളിവിലാണ് ഇപ്പോള്‍ ഉള്ളത്.
Post Your Comments