CricketLatest NewsSports

പിന്തുണയില്ലാതെ കോഹ്ലിയുടെ ഒറ്റായാള്‍ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സ് ലീഡ്

സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 28 റണ്‍സിന്റെ ലീഡ്. നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ കുറഞ്ഞ ലീഡ്‌ വഴങ്ങിയത്. 153 റണ്‍സ് നേടിയ കോഹ്ലി അവസാനത്തോടെയാണ് പുറത്തായത്. ഏഴാം വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനൊപ്പം കോഹ്ലി നേടിയ 71 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യന്‍ ഇന്നിംഗ്‌സിന് ആശ്വാസമായി.

ടെസ്റ്റിലെ 21-ാം സെഞ്ചുറിയാണ് വിരാട് കോഹ്ലി ഇന്ന് നേടിയത്. 146 പന്തില്‍ ന്ന്‌നാണ് കോഹ്ലിയുടെ സെഞ്ചുറി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ 130 പന്തില്‍ 85 രണ്‍സായിരുന്നു കോഹ്ലി നേടിയിരുന്നത്.

മുരളി വിജയ്(46), അശ്വിന്‍(38) എന്നിവര്‍ മാത്രമാണ് കോഹ്ലിക്ക് ശേഷം അല്‍പമെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ പ്രതിരോധിച്ചത്. ബാക്കിയുള്ള താരങ്ങള്‍ക്ക് നിലയുറപ്പിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ നകിയില്ല. പൂജാരയും പാണ്ഡ്യയും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button