ന്യൂഡല്‍ഹി: ഫരീദാബാദില്‍ 22കാരിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചു. മൂന്ന് പേരടങ്ങുന്ന സംഘമാണ് കൃത്യത്തിന് പിന്നില്‍. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്.
ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഓടുന്ന കാറില്‍ ഇട്ട് യുവതിയെ രണ്ട് മണിക്കൂറോളം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വഴിയരികില്‍ യുവതിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.
യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments