Latest NewsTennisSports

അട്ടിമറിയോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് തുടക്കം; വീനസ് വില്യംസ് പുറത്ത്

സിഡ്‌നി: ഒസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ ദിനം വന്‍ അട്ടിമറി. പോയ വര്‍ഷത്തെ റണ്ണറപ്പായ വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. സ്വിറ്റ്‌സര്‍ലണ്ടിന്റെ ബെലിന്‍ഡ ബെന്‍സികാണ് വീനസിനെ തോല്‍പ്പിച്ചത്. 6-3, 7-5 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വീനസിന്റെ തോല്‍വി.

നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയി സ്ലൊവാന്‍ സ്റ്റെഫാനസ്, കൊകോ വാന്‍ഡെവേഗ് എന്നിവരും ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി. ലോക 34-ാം നമ്പര്‍ ചൈനയുടെ ഴാങ് ഷ്യൂയിയോടാണ് സ്റ്റെഫാനസ് തോറ്റത്.

shortlink

Related Articles

Post Your Comments


Back to top button