തിരുവനന്തപുരം : സുഹൃത്തുക്കളെ എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ ഞാന്‍ അങ്ങുടെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെ ക്ലാസ് ലീഡറായി തുടങ്ങിയതാണ്. വിദ്യാര്‍ത്ഥി യുവജന സമരങ്ങളില്‍ ഞാന്‍ അങ്ങയുടെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച് ധാരാളം പൊലീസ് മര്‍ദ്ദനത്തിന് ഇടയായിട്ടുണ്ട്. അങ്ങേയ്ക്കായി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. എന്റെ അപ്പ ഉള്‍പ്പെടെയുള്ളവര്‍ അങ്ഹയുടെ പാര്‍ച്ചിയ്ക്ക് വേണ്ടി ചോര ചിന്തിയിട്ടുണ്ട്. തലമുറകളായി കോണ്‍ഗ്രസ് കുടുംബമാണ് ഞങ്ങളുടേയത്. പക്ഷേ താങ്കളെ പോലെ പെട്ടി ചുമക്കാന്‍ പോകാത്തത് കൊണ്ട് താങ്കളെ പോലെ സംസ്ഥാന നേതാവാകാന്‍ സാധിച്ചില്ല.
ഞാന്‍ ശ്രീജിത്തിന്റെ വിഷയവുമംായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താങ്കളെ വന്ന് കണ്ടപ്പോള്‍ കിട്ടിയ മറുപടി ഞാന്‍ ബഹുമാനത്തടോയാണ് നോക്കി കണ്ടത്.
നിലവാരം കുറഞ്ഞ രീതിയില്‍ എനിയ്ക്ക് മറുപടി തന്നപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞതില്‍ തിരിച്ച് ഞാന്‍ മറുപടി പറഞ്ഞതില്‍ വിളറി പൂണ്ടത് എന്തിന്. ഞാന്‍ പറഞ്ഞതില്‍ എന്ത് തെറ്റാണ് ഉണ്ടായിരുന്നത്.
സ്വന്തം തെറ്റ് മറയ്ക്കാന്‍ എന്നെ കൂലിത്തല്ലുകാരന്‍ എന്ന് വിളിച്ച താങ്കള്‍ സ്വയം ലജ്ജിക്കുക. കാരണം ഞാന്‍ എന്റെ ജന്മ നാട്ടില്‍ കോണ്‍ഗ്രസിനും കെ.എസ്.യുവിനും വേണ്ടിയാണ് കൂലിത്തല്ലുകാരനായത്.
എന്തായാലും നിങ്ങളില്‍ സത്യസന്ധനായ ഒരു പൊതു പ്രവര്‍ത്തകനല്ല ഉള്ളതെന്ന് നേരിട്ട് മനസിലാക്കാന്‍ കഴിഞ്#തില്‍ സന്തോഷം. ഈ നിമിഷം മുതല്‍ നിങ്ഹള്‍ നയിക്കുന്ന സംഘടനയ്ക്ക് കൊടി പിടിയ്ക്കാനും പോസ്റ്റര്‍ ഒട്ടിയ്ക്കാനും ഞാനില്ല. എന്തായാലും നിങ്ങളുടെ ഉള്ളില്‍ സത്യസന്ധനായ ഒരു പൊതുപ്രവര്‍ത്തകനല്ല എന്ന് അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ജയ്ഹിന്ദ് എന്ന് പറഞ്ഞാണ് ആന്‍ഡേഴ്‌സണ്‍ തന്റെ ഫോസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments