ബാത്റൂമില്‍ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് അത് അനുഭവപ്പെട്ടത്: ആ സമയത്തും സെല്‍ഫി ഭ്രമവുമായി ദമ്പതികള്‍; ഇവരാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരങ്ങള്‍

ബെയ്ജിങ്: നമ്മുടെ നാട്ടില്‍ സാധാരണ പരഞഞു വരാറുള്ള ഒരു ചൊല്ലുണ്ട്. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന്. അതേ അവസ്ഥയാണ് ഇന്നത്തെ കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരങ്ങളായി നില്‍ക്കുന്നത് ഒരു ചൈനീസ് ദമ്പതികളാണ്. കത്തുന്ന പുരക്കു മുന്നില്‍ നിന്ന് സെല്‍ഫിയടുത്ത് താരങ്ങളായിരിക്കുകയാണ് ചൈനീസ് ദമ്പതികള്‍. കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്നില്‍ നിന്ന് ചൈനക്കാരനായ ഗുനാങ്സി സുവാങും പെണ്‍സുഹൃത്തും എടുത്ത സെല്‍ഫിയാണ് വൈറലാവുന്നത്.

ബാത്റൂമില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് സുവാങ്ങിന് എന്തോ കത്തുന്നതായി അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അയാള്‍ പുറത്തിറങ്ങിയ ശേഷം നോക്കിയപ്പോള്‍ വീടിനുള്ളില്‍ തീപിടിച്ചിരിക്കുന്നു. ഉടന്‍ തന്നെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാമുകിയെ വിളിച്ചുണര്‍ത്തി. അയല്‍ക്കാരുടെ സഹായത്തോടെ വെള്ളവും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് തീ കെടുത്തി. ഇതിന് ശേഷമാണ് വീടിനുള്ളില്‍ നിന്നുള്ള ഇവരുടെ കിടിലന്‍ സെല്‍ഫികള്‍ പുറത്ത് വരുന്നത്. ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

Share
Leave a Comment