Latest NewsNewsGulf

ബിന്‍ തലാല്‍ രാജകുമാരന്റെ ജീവിതം പ്രതിസന്ധിയില്‍; ഹോട്ടലില്‍ നിന്നു മാറ്റി ഏകാന്ത തടവില്‍ ജയിലിലടച്ചു

റിയാദ്: സൗദി അറേബ്യയിലെ ധനികനായ അല്‍ വലീദ് ബിന്‍ തലാലിന്റെ ഭാവി പ്രതിസന്ധിയില്‍. അഴിമതി കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തെ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നിന്നു ജയിലിലേക്ക് മാറ്റി. സൗദിയില്‍ അതീവ സുരക്ഷയുള്ള അല്‍ ഹയര്‍ ജയിലിലേക്കാണ് ബിന്‍ തലാലിനെ മാറ്റിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്.എന്നാല്‍ സൗദി അധികൃതര്‍ ഇതു സംബന്ധിച്ച വാര്‍ത്തകളൊന്നും പുറത്തുവന്നിട്ടില്ല.

Read Also: അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ എങ്ങിനെ ജയിലിലായി : രാജകുമാരന്‍ ധനാഢ്യനായ കഥ ഇങ്ങനെ

ജയിലില്‍ ഒറ്റയ്ക്ക് ആഡംബര ഹോട്ടലില്‍ തടവുകാരനായി കഴിഞ്ഞ വേളയില്‍ ബിന്‍ തലാലിന് ഏറെ സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ജയിലിലേക്ക് മാറ്റിയ സാഹചര്യത്തില്‍ സൗകര്യങ്ങള്‍ ഒട്ടുമുണ്ടാകില്ല. മാത്രമല്ല, ബിന്‍ തലാലിനെ ഒറ്റയ്ക്കാണ് പാര്‍പ്പിക്കുന്നതെന്നും അല്‍ അറബി അല്‍ ജദീദ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിന്‍ തലാലിനെ മോചിപ്പിക്കണമെങ്കില്‍ രണ്ട് ഉപാധികളാണ് സൗദി ഭരണകൂടം മുന്നോട്ട് വച്ചിട്ടുള്ളത്. 600 കോടി ഡോളര്‍ തിരിച്ചടയ്ക്കണമെന്നാണ് ഒന്ന്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കിങ്ഡം ഹോള്‍ഡിങ്സ് കമ്പനി ഭരണകൂടത്തിന് കൈമാറണമെന്നതാണ്.

Read more: സൗദി രാജകുമാരന്മാരുടെ കൂട്ട അറസ്റ്റ്: പിടിയിലായവരില്‍ ശതകോടീശ്വരന്‍ അല്‍വലീദ് രാജകുമാരനും

കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള സംഘമാണ് അഴിമതി വിരുദ്ധ ഏജന്‍സി. രാജകുമാരന്‍മാര്‍, വ്യവസായികള്‍ തുടങ്ങി 200ഓളം പേരെയാണ് നവംബര്‍ ആദ്യവാരം ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ പണം അടച്ച് മോചനത്തിന് തയ്യാറായ രാജകുമാരന്‍മാരെയെല്ലാം വിട്ടയച്ചെങ്കിലും ബിന്‍ തലാലിനെ ഹോട്ടലില്‍ നിന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന

Read more: സൗദിയില്‍ ജയിലിലായ രാജകുമാരന്‍ എങ്ങിനെ ലോകം അറിയപ്പെടുന്ന രാജകുമാരനായി : കഥ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

അതിനിടെ ബിന്‍ ലാദിന്‍ ഗ്രൂപ്പിലെ പ്രധാനിയെയും അറസ്റ്റ് ചെയ്തിരുന്നു. സൗദിയിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ബിന്‍ ലാദിന്‍ ഗ്രൂപ്പ്. ഈ കമ്പനി ഭരണകൂടത്തിന് കൈമാറാന്‍ ഉടമസ്ഥരായ കുടുംബത്തില്‍ സമ്മര്‍ദ്ദമുണ്ടെന്നും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button