രാജപാളയം:പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്റെ വിവാദ പരാമര്‍ശം നിയമക്കുരുക്കിലേക്ക്. ഒരു ഹിന്ദു ദൈവത്തിനെതിരായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പ്രശസ്ത തമിഴ് ചലച്ചിത്ര ഗാനരചയിതാവ് വൈരമുത്തുവിനെതിരേ കേസെടുത്തത്.
ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ വൈരമുത്തു ആണ്ടാള്‍ ദേവിയെപ്പറ്റി പരിപാടിക്കിടെ നടത്തിയെന്നു ആരോപിക്കപ്പെടുന്ന പരാമര്‍ശം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അടുത്തിടെ ഇവിടെ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഒരു ഹിന്ദുമുന്നണി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് കേസ്.
Post Your Comments