Latest NewsKeralaCinemaMollywoodNews

വയലാറിന്റെ ശബ്ദരേഖ പുറത്ത്

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞാലും ചില പ്രഖ്യാപനങ്ങള്‍ ആര്‍ക്കും മറക്കാന്‍ പറ്റുകയില്ല എന്നതിന് തെളിവെന്നപോലെയാണ് വയലാറിന്റെ ശബ്ദരേഖ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഗുരുവായൂർ അമ്പലത്തിൽ യേശുദാസിനെ കയറ്റണമെന്നും വടക്കേ നാലമ്പലത്തിൽ പാടിക്കണമെന്നും അതിനു വേണ്ടി ഗുരുവായൂർ ക്ഷേത്രത്തിനു മുന്നിൽ സത്യാഗ്രഹമിരിക്കുമെന്നും കവി പ്രഖ്യാപിച്ച ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് . കെപിഎസിയുടെ രജത ജൂബിലി ആഘോഷ വേദിയിലായിരുന്നു അത്.ഗരുവായൂർ അമ്പലനടയിൽ ഒരു ദിവസം ഞാന്‍ പോകും എന്ന പാട്ട് യേശുദാസിനെക്കൊണ്ടു പാടിക്കാന്‍ താന്‍ എഴുതിയതാണെന്നും കവി ഇതേ പ്രസംഗത്തില്‍ വെളിപ്പെടുത്തി.

പ്രസംഗം കഴിഞ്ഞ് ഏറെ കഴിയും മുൻപ് വയലാര്‍ ഓര്‍മ്മയായി. വയലാറിന്റെ 42-ാം ചരമ വാര്‍ഷികത്തിന്, യേശുദാസിന്റെ ക്ഷേത്രപ്രവേശനവും അബ്രാഹ്മണപൂജാരികളുടെ ക്ഷേത്രപ്രവേശനവും കേരളം ചര്‍ച്ച ചെയ്യുന്ന ഈ അവസരത്തിലാണ് വയലാറിന്റെ ശബ്ദരേഖ പുറത്ത് വന്നതെന്ന് ശ്രദ്ദേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button