Latest NewsIndiaNews

ആര്‍ത്തവ ദിവസം വീടിനു പുറത്ത് താമസിപ്പിക്കപ്പെട്ട ഇരുപത്തിയൊന്നുകാരിക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: ആര്‍ത്തവ കാര്യങ്ങളില്‍ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ അത്തരത്തില്‍ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന സ്ഥലങ്ങള്‍ ഇപ്പോഴുമുണ്ടെന്നാണ് ഈ സംഭവത്തിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ വീടിനു പുറത്തുള്ള ഷെഡ്ഡില്‍ താമസിപ്പിച്ച ഇരുപത്തിയൊന്നുകാരി കൊടും തണുപ്പ് സഹിക്കാനാവാതെ മരിച്ചു. നേപ്പാളിലാണ് സംഭവം നടന്നിരിക്കുന്നത്.

ആര്‍ത്തവത്തിന്റെ സമയങ്ങളില്‍ വീടുകളില്‍ പ്രവേശിപ്പിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് നേപ്പാളിലെ വിശ്വാസമെന്നും അതുകൊണ്ട് സ്ത്രീകളെ ഈ ദിവസങ്ങളില്‍ പുറത്തെ ഷെഡ്ഡുകളിലാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹിതരായ സ്ത്രീകള്‍ക്ക് വളരെ കുറച്ചു ദിവസവും അവിവാഹിതര്‍ക്ക് ഒരാഴ്ചയോളവും ഇങ്ങനെ താമസിക്കേണ്ടി വരാറുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. പഴയ തലമുറക്കാര്‍ കൊണ്ടുനടന്നിരുന്ന ആചാരങ്ങള്‍ ഇന്നത്തെ തലമുറയിലുള്ളവര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ല. മാത്രമല്ല ഒട്ടുമിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ മാറിക്കഴിഞ്ഞുവെന്ന് തന്നെ പറയാം.

തണുപ്പ് കാലത്ത് പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനില നേപ്പാളില്‍ വരാറുണ്ടെന്നും തണുപ്പു സഹിക്കാനാവതെ തീയിട്ടപ്പോഴുണ്ടായ പുക ശ്വസിച്ചാണ് യുവതിക്ക് മരണം സംഭവിച്ചതെന്ന് സര്‍ക്കാര്‍ പ്രതിനിധി തുല്‍ ബഹദൂര്‍ ക്വാച്ച പറയുന്നു. ഗ്രാമപ്രദേശങ്ങളിലാണ് ഇത്തരം അനാചാരങ്ങള്‍ കൂടുതലായും നിലനില്‍ക്കുന്നതെന്നും ഇത് കുറ്റകരമാക്കി കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും ബഹദൂര്‍ പറയുന്നു. എന്നാലും ഇപ്പോഴും അനാചാരങ്ങള്‍ തുടരുകയാണെന്നും ഇയാള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button