ഹവായ്: ഏത് നിമിഷവും മിസൈല്‍ പതിക്കും. ജനങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം …അമേരിക്കയെ ഭീതിയിലാഴ്ത്തി മിസൈല്‍ സന്ദേശം. ഹവായിലേക്ക് ബാല്സ്റ്റിക് മിസൈല്‍ ഏത് നിമിഷവും പതിക്കാമെന്നും. ജനങ്ങള്‍ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമായിരുന്നു സന്ദേശം. ഇത് വ്യാജ സന്ദേശമല്ലെന്നും വ്യക്തമായി എഴുതിയിരുന്നു.
അധികം കഴിയാതെ തന്നെ ഹവായ് ഗവര്‍ണറുടെ ക്ഷമാപണം എത്തി. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വരുത്തിയ പിഴവിനെ തുടര്‍ന്നാണ് വ്യാജസന്ദേശം ജനങ്ങളുടെ മൊബൈലിലേക്ക് എത്തിയതെന്നായിരുന്നു വിശദീകരണം. ഉത്തര കൊറിയയുടെ ഭീഷണിയെ തുടര്‍ന്നാണ് ഹവായിയില്‍ ഇത്തരമൊരു അടിയന്തിര സുരക്ഷാ സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ ജനങ്ങളെ അടിയന്തിരമായി അറിയിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ പിഴവ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments