ഫൈനൽ പരീക്ഷ എഴുതുന്നതിനിടെ സ്കൂളിൽ രണ്ടു തവണ ബോധം കേട്ട് വീണ സൗദി വിദ്യാർഥി മരിച്ചു. തുടർന്ന് സ്കൂളിൽ നിന്ന് കാറിൽ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. മദീനയിലെ ഖെയ്സ് ബിൻ സഅദ് അൽ അൻസാരി സ്കൂളിലെ ഹൈസ്കൂൾ വിദ്യാർഥിയായ മുഅ്ത്ത് മുസ്ലിയാർ സലൂം അൽ-അവഫി ആണ് മരിച്ചത്.
മകന്റെ മരണം വളരെ വലിയ ഷോക്ക് ആയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. തന്റെ മകന് ഒരു രോഗവും ബാധിച്ചിട്ടില്ലെന്നും അവസാനമായി പുറത്തേക്ക് പോകാൻ ഇറങ്ങിയപ്പോൾ അമ്മയോട് തനിക്ക് വേണ്ടി പ്രാർഥിക്കാൻ മകൻ പറഞ്ഞിരുന്നതായും മുഅഫിന്റെ അച്ഛൻ പറയുന്നു.
മകൻ കാറുകളെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ആയിരുന്നെന്നും, അവരുടെ ചിത്രങ്ങൾ ശേഖരിക്കാൻ ഒക്കെ വളരെ താല്പര്യം കാണിച്ചിരുന്നുവെന്നും അവർ പറയുന്നു. പബ്ലിക് അഡ്മിനിസ്ട്രേഷന്റെ തലവൻ കുട്ടിയുടെ മരണത്തിൽ അനുശോചനം അർപ്പിച്ചു.
Post Your Comments