മുതുകുളം ; ഒമാനിൽ നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് വീട്ടിലെത്തും മുൻപ് മരിച്ചു. മസ്കറ്റിൽ നിന്നും അസുഖബാധിതനായി നാട്ടിൽ എത്തിയ ആറാട്ടുപുഴ നല്ലാണിക്കൽ പുത്തൻവീട്ടിൽ രാജേഷ് (30) ആണ് മരിച്ചത്.
മസ്കത്തിൽ ടീജൻ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ മെക്കാനിക്ക് ആയിരുന്ന രാജേഷ് കഴിഞ്ഞ ദിവസം രാവിലെ എറണാകുളത്ത് എത്തിയത്. തുടർന്ന് വീട്ടിലേക്കു പോകും വഴി അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോൾ തന്നെ ഗൾഫിൽ പോയതിനാൽ രാജേഷ് മകൾ തൻവിയെ കണ്ടിട്ടില്ല. മകളുടെ പിറന്നാൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ വരാനിരിക്കെയാണ് മരണം. സംഭവിച്ചത്.
Read also ; ഗ്രാൻഡ് മാർട്ട് റീട്ടെയ്ൽ ശൃംഖലയുടെ സ്ഥാപകനായ പ്രവാസി അന്തരിച്ചു
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments