കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് ഇന്ന സെഞ്ചൂറിയനിലെ സുപ്പര്‍ സ്പോര്‍ട്ട് പാര്‍ക്കില്‍ ആരംഭിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഗ്രൗണ്ടില്‍ ഇറങ്ങിയിരിക്കുന്നത്.
ഓപ്പണര്‍ ശിഖര്‍ ധവാന് പകരം കെ എല്‍ രാഹുല്‍ ടീമില്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം പാര്ഥീപ് പട്ടേലും പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ഇഷാന്ത് ശര്‍മ്മയും ടീമില്‍ ഇടം നേടി.
അതേസമയം ആദ്യ ടെസ്റ്റില്‍ തിളങ്ങാതിരുന്ന രോഹിത് ശര്‍മ്മയെ രണ്ടാം ടെസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രഹാനെയുടെ സ്ഥാനം ഇക്കുറിയും ബഞ്ചിന് സൈഡില്‍ തന്നെയാണ്. ആദ്യ ടെസ്റ്റില്‍ രഹാനയെ കളിപ്പിക്കാതിരുന്നതിനെതിരെ മുതിര്‍ന്ന താരങ്ങള്‍ കോഹ്ലിയെ വിമര്‍ശിച്ചിരുന്നു.
ആദ്യ ടെസ്റ്റില്‍ പരുക്കേറ്റ സ്റ്റെയിന് പകരം മോര്‍ണി മോര്‍ക്കലിനെ ഉള്‍പ്പെടുത്തിയതാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഏക മാറ്റം.
ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു. രണ്ടാം ടെസ്റ്റ് ഇന്ത്യയ്ക്ക് ജീവന്മരണ പോരാട്ടമാണ്. ഈ ടെസ്റ്റ് കൂടി തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും.
Post Your Comments