Latest NewsNewsIndia

സുഹൃത്തിന്റെ അച്ഛന്റെ തോക്ക് ഉപയോഗിച്ച് കളി; 12കാരന് തലയ്ക്ക് വെടിയേറ്റു

കട്ടക്: സുഹൃത്തിന്റെ അച്ഛന്റെ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ 12കാരന്റെ തലക്ക് വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുഭവ് മൊഹന്ദിനാണ് വെടിയേറ്റത്.

അനുഭവ് തന്റെ സഹപാഠിയായ പീയുഷ് പട്രയുടെ വീട്ടില്‍ എത്തിയപ്പോഴാണ്‌ സംഭവം ഉണ്ടായത്. പ്രോജക്ട് ആവശ്യത്തിന് വേണ്ടിയാണ് അനുഭവ് പീയുഷിന്റെ വീട്ടിലെത്തിയത്. ബി എസ് എഫ് കോണ്‍സ്റ്റബിള്‍ ആയിരുന്ന പീയുഷിന്റെ പിതാവിന്റെ ലൈസന്‍സുള്ള 7.65 എംഎം പിസ്റ്റലില്‍ നിന്നാണ് വെടിയുതിര്‍ന്നത്.

പെന്‍ഡ്രൈവ് തപ്പിയപ്പോഴാണ് കുട്ടികള്‍ തോക്ക് കാണുന്നത്. തുടര്‍ന്ന് ഇരുവരും തോക്ക് ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങുകയായിരുന്നു. പീയുഷ് അനുഭവിന് നേരെ തോക്ക് ചൂണ്ടിയപ്പോള്‍ അബദ്ധത്തില്‍ വെടിയുതിരുകയായിരുന്നു.

സംഭവസമയം പീയുഷിന്റെ അമ്മ അടുക്കളയിലായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന അനുഭവിനെയാണ്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. തോക്ക് പോലീസ് പിടിച്ചെടുത്തു. തോക്കില്‍ രണ്ട് ബുള്ളറ്റുകള്‍ ഇനിയും ഉണ്ടായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ ഇതുവരെ കേസ് ഒന്നും റജിസ്റ്റര്‍ ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button