
തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ എയര്‍ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസിന് മന്ത്രി വി ശിവന്‍കുട്ടിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും ഉണ്ടാകും.
Read Also: രണ്ട് നാൾ നീണ്ട നഷ്ടയാത്രയ്ക്ക് വിരാമം! നേട്ടത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തി ആഭ്യന്തര സൂചികകൾ
രണ്ടു ദിവസത്തിനകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് ശേഷം സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കും. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മുളയം സ്വദേശി ജഗന്‍ ആണ് തോക്കുമായെത്തി ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവെച്ചത്.
തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വെടിയുതിര്‍ത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ക്ലാസ് റൂമുകളില്‍ കയറിയിറങ്ങിയതെന്ന് അധ്യാപകര്‍ പറഞ്ഞു.
Post Your Comments