മൂന്നാര്‍: എല്ലപ്പെട്ടി എസ്റ്റേറ്റില്‍ രണ്ടു വര്‍ഷം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ ഗണേഷിന്റെ (38) മരണത്തില്‍ ദുരൂഹയുള്ളതായി ഭാര്യ ഹേമലത. 2016 ഡിസംബര്‍ ആറിനാണു എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ ഗണേഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതിനു ഫാക്ടറിലേക്ക് ജോലിക്കുപോയ ഇദ്ദേഹത്തെ പുലര്‍ച്ചെ പുല്‍മേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഗണേഷിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ടു പോലീസ് മേധാവിക്ക് ഹേമലത നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കുള്ളില്‍ മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
മരണവാര്‍ത്ത ഭാര്യ ഹേമലത അറിയുന്നത് പുലര്‍ച്ചെ മൂന്നിനാണ്. മൃതദേഹം കുഴിച്ചിടുന്നതിന് പകരം ദഹിപ്പിക്കുവാന്‍ അദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന ചിലര്‍ വാശിപിടിച്ചു. ഭാര്യ സമ്മതിക്കാതെ വന്നതോടെ എസ്റ്റേറ്റ് സമീപത്തെ ചുടുകാട്ടില്‍ കുഴിച്ചിടുകയായിരുന്നു. എന്നാല്‍ രാത്രിയില്‍ ജോലിക്കുപോയ ഗണേഷന്‍ രാത്രി പതിനൊന്നിനു വീട്ടിലേക്കു മടങ്ങിയതായി ജീവനക്കാര്‍ പറഞ്ഞതും, മൃതദേഹം ദഹിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധം പ്രകടപ്പിച്ചതുമാണു ഹേമലതയെ സംശയത്തിലാക്കിയത് . ദേവികുളം ആര്‍.ഡി.ഒയുടെ അനുമതി ലഭിച്ചയുടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താനാണ് പോലീസിന്റെ തീരുമാനം.
Post Your Comments