കോലാലംപൂര്‍: വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി നെട്ടോട്ടമോടിയ സുഹൃത്തിന് സഹായ ഹസ്തവുമായെത്തിയത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ മന്ത്രിയോട് സഹായം ആവശ്യപ്പെട്ടത്.
ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ കോലാലംപൂരില്‍ വച്ച് മരണമടഞ്ഞ തന്റെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അയാളുടെ അമ്മ എന്തുചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്‍ വിഷമിക്കുന്നു എന്നായിരുന്നു മന്ത്രിക്ക് ലഭിച്ച സന്ദേശം.
സന്ദേശം ലഭിച്ചയുടന്‍തന്നെ മന്ത്രി കോലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുകയും ആ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങളും വിദേശകാര്യമന്ത്രി ശരിയാക്കിക്കൊടുത്തു.
Post Your Comments