തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ സമര്‍പ്പിച്ച കേസിലെ മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഒളിവില്‍ കഴിയുന്ന പ്രതി സജികുമാറിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ഇയാള്‍. കണ്ണൂര്‍ കലോത്സവത്തിലെ 48 വ്യാജ അപ്പീലുകളില്‍ 28 എണ്ണവും തയാറാക്കിയത് ഇയാളായിരുന്നു. കഴിഞ്ഞതവണ വ്യാജ അപ്പീലുണ്ടാക്കി സജികുമാറിന് കിട്ടിയത് 30 ലക്ഷം രൂപയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സീല്‍ മോഷണം പോയതും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
Post Your Comments