Latest NewsKeralaNews

മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്തുനിന്ന് വാങ്ങി കഴിക്കട്ടെ: എ.എൻ ഷംസീർ

തിരുവനന്തപുരം: ഇത്തവണത്തെ സ്‌കൂൾ കലോത്സവത്തിൽ പഴയിടം മോഹനൻ നമ്പൂതിരിയുടെ ഭക്ഷണമായിരുന്നു വിവാദമായത്. വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുന്നുവെന്നും ജാതി അടിസ്ഥാനത്തിലാണ് ടെണ്ടർ പിടിച്ചതെന്നുമുള്ള വിവാദങ്ങളിൽ പ്രതികരണവുമായി സ്പീക്കർ എ.എൻ ഷംസീർ. കലോത്സവ വേദികളിൽ മാംസാഹാരം കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്ത് നിന്നും വാങ്ങി കഴിക്കാനാണ് സ്പീക്കർ ആവശ്യപ്പെടുന്നത്. കലോത്സവ സമയത്ത് ഉണ്ടായത് അനാവശ്യ വിവാദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചിക്കൻ ബിരിയാണി കഴിച്ച ശേഷം ഒരു കുട്ടി എങ്ങനെയാണ് ഡാൻസ് ചെയ്യുക എന്ന് അദ്ദേഹം ചോദിക്കുന്നു. അടുത്ത വർഷത്തെ കലോത്സവത്തിൽ നോൺ വെജ് ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പ്രഖ്യാപിച്ചിരിക്കുന്നിടത്താണ് ഷംസീറിന്റെ വ്യത്യസ്ത അഭിപ്രായമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ.

‘എനിക്ക് നോൺ വെജ് ആണ് ഇഷ്ടം. പക്ഷെ യുവജനോത്സവം പോലെയുള്ള ഒത്തുചേരലിൽ എല്ലാവർക്കും കഴിക്കാൻ പറ്റുന്ന ഭക്ഷണം എന്ന നിലയിൽ അത് വെജ് തന്നെയാണ് നല്ലത്. വെജ് എല്ലാവർക്കും കഴിക്കാം, എന്നാൽ നോൺ വെജ് അങ്ങനെയല്ല. നോൺ വെജ് കഴിക്കണമെന്ന് നിർബന്ധമുള്ളവർ പുറത്ത് പോയി കഴിക്കട്ടെ’, സ്പീക്കർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button