Latest NewsKeralaNews

സ്‌കൂൾ കലോത്സവത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചെന്ന പരാതി; കൂട്ട നടപടി, കേസെടുത്ത് പോലീസ്

പേരാമ്പ്ര: സംസ്ഥാന സ്‌കൂൾ കലോത്സവ സ്വാഗതഗാനത്തിൽ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചുവെന്ന പരാതിയിൽ ബന്ധപ്പട്ടവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർക്കും മറ്റുപത്തുപേർക്കുമെതിരെ കോടതി നിർദേശ പ്രകാരം നടക്കാവ് പോലീസ് കേസെടുത്തു. സ്വാഗത ഗാനം ഏറെ വിവാദമായിരുന്നു. ഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് ‘വിവാദ ഗാനം’ അവതരിപ്പിച്ച പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ് ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് നടപടി.

കലോത്സവം അവസാനിച്ചശേഷം മന്ത്രി റിയാസ് സംഭവം വിവാദമാക്കുകയായിരുന്നുവെന്നും, തുടർന്ന് തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നുമായിരുന്നു കനകദാസ് പറഞ്ഞത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും കനകദാസ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം വിവാദമായതിന് പിന്നാലെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച സംഗീത ശില്‍പ്പത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ഈ ആവശ്യം. സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.

‘കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. ഭയം തോന്നുന്നുണ്ട്. ഞാന്‍ സംഘിയല്ല. കൂടുതല്‍ അടുപ്പം സി.പി.എം നേതാക്കളുമായാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അടക്കം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തില്‍ ഭയമില്ല. എല്ലാം പരിശോധിക്കട്ടെ’, കനകദാസ് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button