ന്യൂഡല്‍ഹി: കളിപ്പാട്ട നിര്‍മ്മാണശാലയിലുണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ക്ക് പരുക്ക് പറ്റി. ഡല്‍ഹിയിലെ ഉസ്മന്പൂര് പ്രദേശത്താണ് സംഭവം. നിര്‍മ്മാണ ശാലയിലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ ഉണ്ടാകാന്‍ കാരണം. തുടര്‍ന്ന് നിര്‍മ്മാണ ശാലയിലെ സിലിണ്ടര്‍ സൂക്ഷിച്ചിരുന്നിടത്തേക്ക് തീ പടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. സംഭവ സമയം ശാലയിലുണ്ടായിരുന്നവര്ക്കാണ് പരുക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റിട്ടുണ്ടെങ്കിലും പേടിക്കാനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Post Your Comments