നെടുമ്പാശേരി: പട്ടാപ്പകല്‍ വീട്ടില്‍ കയറി വീട്ടമ്മയെ ആക്രമിച്ചു ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തിൽ അസം സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പിടിയിലായത് അസം ദോയാല്‍പൂര്‍ സ്വദേശി ലോഹിറാം നാക്കാണ് (42). സംഭവം നടന്നത് ഇന്നലെ ഉച്ചയ്ക്ക് 1.30-ന് നെടുമ്പാശേരി പഞ്ചായത്തിലെ 18-ാം വാര്‍ഡിലെ പൊയ്ക്കാട്ടുശേരി മാണിയംകുളം ഭാഗത്തായിരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത് സാബു-നീന ദമ്പതികളുടെ ഒന്നര വയസുള്ള കുഞ്ഞിനെയാണ്.
സാബു ടാക്സി ഡ്രൈവറും നീന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. ഇരുവരും ജോലിക്ക് പോകുമ്പോള്‍ കുഞ്ഞിനെ നീനയുടെ അമ്മ ബീനയാണ് സംരക്ഷിക്കുന്നത്. ബീന മാത്രമേ വീട്ടിലുള്ളൂവെന്നു അക്രമി വീടിന്റെ മുന്‍വശത്തെ ഗേറ്റില്‍ അടിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ മനസിലായി. അതോടെ ഇയാള്‍ മുന്‍വശത്തെ വാതില്‍ പുറത്തുനിന്നു അടച്ചുപൂട്ടി അടുക്കള ഭാഗത്തെത്തി. ഈ സമയം ബീന വാതിലടച്ചു അകത്തുനിന്ന് കുറ്റിയിട്ടെങ്കിലും കൈയിലുണ്ടായിരുന്ന വടി ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് ഇയാള്‍ വീടിനകത്തു കയറുകയായിരുന്നു.
തുടര്‍ന്നു ഇയാൾ ബീനയുടെ കൈയിലിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തി. എതിര്‍ത്ത ബീനയെ ആക്രമിച്ചു. അടുക്കളയിലെ പാത്രങ്ങളും വാതിലും പിടിവലിക്കിടെ കുഞ്ഞിനെ കിട്ടാതെ വന്നതോടെ അക്രമി തകര്‍ത്തു. ഈ സമയം കുഞ്ഞിനെ എടുത്ത് നിലവിളിച്ചുകൊണ്ട് ബീന അയല്‍വീട്ടിലേക്ക് ഓടി അഭയംതേടുകയായിരുന്നു. ബീനയുടെ സഹോദരന് പൗലോസും അയല്‍വാസികളും സംഭവമറിഞ്ഞ് വീട്ടിലെത്തുകയും അടുക്കളയില്‍നിന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments