ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും അച്ഛന്റെ പാതയില്‍ തന്നെയാണ്. വീണ്ടും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് അര്‍ജുന്‍. ഒസ്‌ട്രേലിയയില്‍ നടക്കുന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചടങ്ങിലാണ് ആര്‍ജുന്‍ ബാറ്റ് കൊണ്ടും ബോളു കൊണ്ടും മികച്ച പ്രകടനം കാഴ്ച വച്ചത്.
ഹോങ് കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയ്ക്കായാണ് അര്‍ജുന്‍ ഗ്രൗണ്ടിലിറങ്ങിയത്. 27 പന്തില്‍ 48 റണ്‍സ് അര്‍ജുന്‍ നേടുകയും എതിര്‍ ടീമിന്റെ നാല് വിക്കറ്റുകളും വീഴ്തുകയും ചെയ്തു. ബൗളിങ്ങില്‍ നേരത്തെ തന്നെ അര്‍ജുന്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.
Post Your Comments