
തലശേരി: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ. ധര്‍മ്മടം പോലിസാണ് പ്രതികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തത്. കിഴക്കെ പാലയാട്ടെ പൊയില്‍വീട്ടില്‍ ആകാശ് പ്രസാദ്(21), ധര്‍മ്മടം സ്വാമിക്കുന്ന് അട്ടാരക്കുന്നിലെ മൃദുല്‍ പുഷ്‌പരാജ്(19) എന്നിവരെയാണ് പോലിസ് അറസ്‌റ്റ് ചെയ്‌തത്.
read also: മകളെ പീഡിപ്പിച്ച പിതാവിനോട് മകന്‍ ചെയ്തത്
പെണ്‍കുട്ടിയെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ പ്രതികള്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌കൂളിലെ കൗണ്‍സിലറാണ്. തുടര്‍ന്ന് വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്‌കൂളിലെത്തി പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പോലിസില്‍ പരാതിപ്പെടുകയായിരുന്നു.
read also: മൂന്ന് വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ച് ചിത്രങ്ങളെടുത്ത് ബന്ധുക്കൾക്കയച്ച യുവതി പിടിയിൽ
പെണ്‍കുട്ടിയെ പ്രതികള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒരു ഉത്സവ സ്‌ഥലത്ത് വെച്ചാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രതിയായ ആകാശ്‌പ്രസാദിന്റെ വീട്ടില്‍ വെച്ചും ഇടവഴികളില്‍ വെച്ചും പീഡിപ്പിക്കുകയായിരുന്നു. മൃദുല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത് ഒരു രാഷ്‌ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിക്കിടെയാണ്. തുടര്‍ന്ന് ധര്‍മ്മടം ബീച്ചില്‍ വെച്ച് മൃദുലും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments