ദുബായ്: മൂന്ന് വയസുകാരിയെ ശാരീരികമായി പീഡിപ്പിച്ച ശേഷം ചിത്രങ്ങളെടുത്ത് ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുത്ത യുവതി പിടിയിൽ. താൻ ജോലി ചെയ്യുന്ന വീട്ടിലെ കുട്ടിയെ ഉപദ്രവിച്ചതിന് ഇന്തോനേഷ്യക്കാരിയായ യുവതിയാണ് പിടിയിലായത്. സെൽ ഫോൺ കൊണ്ടുവരരുത് എന്ന ഉറപ്പിലാണ് ഇവരെ ജോലിക്ക് എടുത്തതെന്ന് പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കി.
Read Also: മകളെ പീഡിപ്പിച്ച പിതാവിനോട് മകന് ചെയ്തത്
തുടർന്ന് ജോലിക്കാരിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തന്റെ കുഞ്ഞിന്റെ ചിത്രങ്ങൾ കണ്ടതെന്നും അവ കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്നും അവർ പറയുകയുണ്ടായി. ചിത്രങ്ങൾ എടുത്തതിന് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലെന്നും കുഞ്ഞിന്റെ ചിത്രങ്ങൾ താൻ തന്റെ ബന്ധുക്കൾക്ക് അയച്ചുകൊടുത്തുവെന്നും ജോലിക്കാരി യുവതി അറിയിച്ചു. ജനുവരി 21 ലേക്ക് കേസിന്റെ വിചാരണ മാറ്റിവെച്ചു.
Post Your Comments