പത്തനംതിട്ട: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. നാളെ പുലര്‍ച്ചേ 4 മണിയോടെ തന്നെ പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രതത്തിലേക്ക് മാറ്റും.
read more: ബോംബ് ഭീഷണി: ശബരിമലയിൽ ഒരാൾ കസ്റ്റഡിയിൽ
തുടര്‍ന്ന് 12 മണിവരെ ഭക്തർക്ക് തിരുവാഭരണം ദർശിക്കാനുള്ള സമയം. 14 നു ഉച്ചയ്ക്കാണ് മകര സംക്രമ പൂജ. 14നു വൈകീട്ട് സാന്നിധാനത്തെത്തുന്ന തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന അര്‍പ്പിക്കുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments