KeralaLatest NewsNews

ബോംബ് ഭീഷണി: ശബരിമലയിൽ ഒരാൾ കസ്റ്റഡിയിൽ

സന്നിധാനം: കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്തേക്ക് ബോംബുമായി ഒരു സംഘം കയറിയിട്ടുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഹൊസൂർ സ്വദേശി തിമ്മരാജിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിളിച്ചയാൾ ഒരു ഫോൺ നമ്പരും പൊലീസിന് നൽകിയിരുന്നു. എന്നാൽ കസ്റ്റഡിയിലെടുത്ത ആളിൽ നിന്ന് സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴ്ഞ്ഞില്ല.

ചോദ്യം ചെയ്യലിൽ തിമ്മരാജ്‌ നൽകിയ മൊഴി തന്നെ കള്ളക്കേസിൽ കുടുക്കാൻ അച്ഛൻ വിളിച്ചതാണെന്നാണ്. അച്ഛന്റെ രണ്ടാം വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയതും മൊഴിയിൽ പറഞ്ഞു. കൂടുത്തൽ അന്വേഷണങ്ങൾക്കായി പമ്പ എസ്ഐയുടെ നേതൃത്വത്തിൽ അന്വേഷണസംഘം ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്. മകര വിളക്ക് അടുത്ത സാഹചര്യത്തിൽ ജനബാഹുല്യം കാരണം സുരക്ഷ കൂടുതൽ കര്ശനമാക്കിയിരിക്കുകയാണ് പോലീസ്.

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button