Latest NewsCinemaInternational

പ്രമുഖ നടി മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ ഫ്ളാ​റ്റി​ൽ​ നിന്നും ഇ​റ​ക്കി​വി​ട്ടു

പാ​രീ​സ്: പ്രമുഖ ബോളിവുഡ് നടി മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ പാ​രീ​സി​ലു​ള്ള ഫ്ളാ​റ്റി​ൽ​ നിന്നും ഇ​റ​ക്കി​വി​ട്ടു. പ്ര​തി​മാ​സം ആ​റാ​യി​രം യൂ​റോ വാ​ട​ക വ​രു​ന്ന ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന മ​ല്ലി​ക വാ​ട​ക അ​ട​യ്ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി. തുടർന്ന് ഉടമ കോ​ട​തി​യെ സ​മീ​പി​ച്ചു. ശേഷം കോടതി ഒഴിപ്പിക്കൽ ഉ​ത്ത​ര​വ് നൽകുകയും മ​ല്ലി​ക ഷെ​രാ​വ​ത്തി​നെ ഫ്ളാ​റ്റി​ൽ​ നിന്നും ഒഴിപ്പിക്കുകയുമായിരുന്നു.

2017 ജ​നു​വ​രി ഒ​ന്നു മു​ത​ൽ മ​ല്ലി​ക​യും ഫ്ര​ഞ്ചു​കാ​ര​നാ​യ ഭ​ർ​ത്താ​വ് സി​റി​ൽ ഓ​ക്സ​ൻ​ഫാ​ൻ​സു​മാ​ണ് ഫ്ളാ​റ്റി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. 2715 യൂ​റോ​യാണ് ഇ​ത്ര​യും കാ​ലം ഇവർ ആ​കെ ന​ൽ​കി​യ​ത്. 78,787 യൂ​റോ​യാ​ണ് വാ​ട​ക​യി​ന​ത്തി​ൽ ഇ​വ​ർ കു​ടി​ശി​ക വ​രു​ത്തി​യി​രു​ന്ന​ത്. ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ​ർ​ണി​ച്ച​റു​ക​ൾ കു​ടി​ശി​ക ഈ​ടാ​ക്കാ​ൻ പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണെന്നു ഉ​ട​മ പ​റ​യു​ന്നു.

Read also ;വനിതാ അഭിഭാഷക ആദ്യമായി നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ര​ണ​മാ​ണ് വാ​ട​ക ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തെന്നും മ​ല്ലി​ക​യ്ക്ക് സ്ഥി​ര ജോ​ലി​യി​ല്ലാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button