Latest NewsGulf

യുഎഇയിൽ സഹോദരിക്ക് കിഡ്‌നി ദാനം ചെയ്ത പെൺകുട്ടി ഏവർക്കും മാതൃകയാകുന്നു

യുഎഇ ; അബുദാബിയിൽ സഹോദരിക്ക് കിഡ്‌നി ദാനം ചെയ്തുകൊണ്ട് ഒരു പെൺകുട്ടി ഏവർക്കും മാതൃകയാകുന്നു. അബുദാബിയിലെ ക്ളീവ് ലാൻഡ് ആശുപത്രിയിലാണ് വൃക്ക മാറ്റി വെക്കൽ ശസ്‌ത്രക്രിയ വിജയകരമായി നടന്നത്. കഴിഞ്ഞ രണ്ടു വർഷമായി വൃക്ക തകരാറിലായിരുന്ന സഹോദരിയും 27കാരിയുമായ ഫാത്തിമക്കാണ് 22 വയസ്സുകാരി ശ്യാമ അൽഹെബ്‌സി തന്റെ വൃക്ക ദാനം ചെയ്‌തത്‌.

“സഹോദരിക്ക് കിഡ്‌നി ദാനം ചെയ്തതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ഇങ്ങനെ ഒരു ആവശ്യം ഉയർന്നു വന്നപ്പോൾ ഞാൻ രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ  സമ്മതം മൂളി.  ഡയാലിസിസിനു സഹോദരിക്കൊപ്പം കൂട്ട് പോയിരുന്നത് ഞാൻ ആണെന്നും സഹോദരിയുടെ കഷ്ടപ്പാട് എന്നെ ഏറെ വേദനിപ്പിച്ചിരുന്നെന്നും” വിദ്യാർത്ഥിനിയായ ശ്യാമ പറയുന്നു.

Read alsoയുഎഇ വിസ അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

25ആമത്തെ വയസിലാണ് ഫാത്തിമയുടെ  വൃക്കക്ക് തകരാർ കണ്ടെത്തിയത്. നിരവധി ഇടങ്ങളിൽ ടെസ്റ്റ് നടത്തി. വൃക്കയുടെ പ്രവർത്തനം അഞ്ചുശതമാനം മാത്രമാണെന്നും മാറ്റി വെക്കൽ മാത്രമേ ഇനി മാർഗ്ഗമുള്ളു എന്നാണ് എല്ലാ ഇടത്ത് നിന്നും ലഭിച്ച മറുപടി. തുടർന് അനുയോജ്യമായ വൃക്ക ലഭിക്കുവാൻ കുടുംബത്തിലെ എല്ലാവരുടെയും രക്തം പരിശോധിച്ചപ്പോൾ ആണ് എന്റെ വൃക്ക അനുയോജ്യമാണെന്ന് കണ്ടെത്തിയതെന്നും അതിൽ ഞാൻ ഏറെ സന്തോഷവതി ആയെന്നും” ശ്യാമ പറയുന്നു.

Read alsoഈ അഞ്ചു ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ ? എങ്കിൽ സൂക്ഷിക്കുക നിങ്ങളുടെ വൃക്കകള്‍ അപകടത്തിൽ

“ശസ്ത്രക്രിയക്ക് ശേഷം എന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു. ഞാൻ സുഖമില്ലാതെ ഇരുന്ന സമയത്തു ചെയാൻ സാധിക്കാത്ത കാര്യങ്ങൾ ഇനി എനിക്ക് ചെയാൻ ആകും. എന്റെ സഹോദരിയോട് ഞാന്‍  ഏറെ കടപ്പെട്ടിരിക്കുന്നു.  വിലയേറിയ സമ്മാനമാണ് അനുജത്തി എനിക്ക് നൽകിയതെന്നും അവളുടെ  പ്രവർത്തി യുഎഇയിലെ ജനങ്ങൾക്ക് എല്ലാം ഒരു മാതൃക ആണെന്നും ഫാത്തിമ പറഞ്ഞു.

Read alsoസമ്മാനമായി കിട്ടിയ 20.7 കോടി എന്തുചെയ്യുമെന്ന് വെളിപ്പെടുത്തി അബുദാബി ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ വിജയി മലയാളിയായ ഹരികൃഷ്ണന്‍

 

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button