Latest NewsNewsGulf

യുഎഇ വിസ അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും ഈ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

യു.എ.ഇ: യു.എ.ഇയില്‍ ജോലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പുതിയ നിബന്ധനകളുമായി യു.എ.ഇ അധികൃതര്‍. ജോലി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് ഇത്തരത്തില്‍ പുതിയ തീരുമാനമെടുത്തത്. ഫെബ്രുവരി നാലു മുതലാണ് പുതിയ നയം നിലവില്‍ വരിക.

Read Also: 2018ല്‍ ലോകത്ത് ഏറ്റവും അധികം സ്വാധീനമുള്ള അറബ് വ്യക്തികളില്‍ യു.എ.ഇ നേതാക്കള്‍ ഇടം പിടിച്ചു

വിയ ആവശ്യമുള്ള വ്യക്തി ജനിച്ച രാജ്യം നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കേറ്റൊ അല്ലെങ്കില്‍ ആ വ്യക്തി അഞ്ചു വര്‍ഷമായി താമസിച്ചുവരുന്ന രാജ്യത്തിന്റെ സര്‍ട്ടിഫിക്കേറ്റോ ആണ് വിസയ്ക്കായി നല്‍കേണ്ടത്. എന്നാല്‍ ഈ നിബന്ധന ജോലി വിസ ആവശ്യപ്പെടുന്നവര്‍ക്കു മാത്രമാണ് ബാധകം. അവരുടെ കൂടെ വരുന്ന ആശ്രിതര്‍ക്ക് സ്വഭാവസര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ യു.എ.ഇയേയും ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നയമെന്ന് യു.എ.ഇ അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button