![](/wp-content/uploads/2018/01/ddddd.jpg)
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി ഏഴ് ലക്ഷം രൂപയുടെ (120 ലക്ഷം ദിര്‍ഹം) സമ്മാനം. ദുബായില്‍ താമസിക്കുന്ന ഹരികൃഷ്ണന് വി.നായര്‍ക്കാണ് വന്‍ തുക സമ്മാനം ലഭിച്ചത്. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഡിസംബറിലെ നറുക്കെടുപ്പിലാണ് ഹരി കൃഷ്ണനെ ഭാഗ്യം തേടിയെത്തിയത്.
Read also : കണ്ണടച്ച് തുറക്കുമ്പോഴേക്കും കോടീശ്വരന്: വിശ്വസിക്കാനാവാതെ ദുബായ് മലയാളി കുടുംബം
അവാര്‍ഡ് തുക റിട്ടയര്‍മെന്റ് ജീവിതത്തിനും മകന്റെ വിദ്യാഭ്യാസത്തിനും ജീവകാരുണ്യപ്രവര്ത്തങ്ങള്ക്കുമായി മാറ്റിവെയ്ക്കുമെന്ന് ഹരികൃഷ്ണന് പറഞ്ഞു. അതേസമയം ബിഗ് ടിക്കറ്റ് മില്യനര്‍ നറുക്കെടുപ്പില്‍ ഏറ്റവും കൂടുതല്‍ സമ്മാനം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യക്കാരാണ്. 16 നറുക്കെടുപ്പില്‍ 13 ഉം ഇന്ത്യക്കാര്‍ക്കായിരുന്നു. നവംബറിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിയായ ദേവാനന്ദന് പുതുമണം പറമ്പത്ത് എന്നയാള്‍ക്ക് ഒന്‍പത് കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.
Read also : അബുദാബിയില്‍ മലയാളിയ്ക്ക് 20 കോടി സമ്മാനം
Post Your Comments