ചെറുപ്പം മുതല്‍ കാക്കകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്നത് ഗാബിയുടെ ശീലമായിരുന്നു. ഗാബി നൽകുന്ന ഭക്ഷണം അകത്താക്കാൻ സ്വാഭാവികമായും ആദ്യമെത്തിയത് കാക്കകളാണ്. വൈകാതെ ഗാബി പോകുന്നിടത്തൊക്കെ കാക്കകളും പിന്‍തുടരാന്‍ തുടങ്ങി. സ്കൂളില്‍ പോലും ഗാബിയുടെ കൂടെ കാക്കക്കൂട്ടങ്ങൾ എത്താൻ തുടങ്ങി. ഇതോടെ കാക്കകള്‍ക്കു ഭക്ഷണം നല്‍കുന്നതിനായി ഒരു പ്രത്യേക സ്ഥലവും പാത്രവും ഗാബി കണ്ടെത്തി.
എന്നാൽ പിന്നീട് സംഭവിച്ചത് അത്ഭുതകരമായ ചില കാര്യങ്ങളായിരുന്നു. ഭക്ഷണം കഴിക്കാനെത്തുന്ന കാക്കകള്‍ തിളക്കമുള്ളതോ കാണാന്‍ ഭംഗിയുള്ളതോ ആയ വസ്തുക്കള്‍ കൊണ്ടുവരാന്‍ തുടങ്ങി. ഇവ ഗാബി ഭക്ഷണം വക്കുന്ന സ്ഥലത്തു തന്നെ കാക്കകളും വെയ്ക്കും. തുടര്‍ന്ന് ഗാബി ഈ വസ്തുക്കള്‍ ശേഖരിക്കാൻ തുടങ്ങി. പല പെട്ടികളിലായി വിവിധ കള്ളികള്‍ തിരിച്ച് സമ്മാനം ലഭിച്ച തീയതി ഉള്‍പ്പടെ എഴുതിയാണ് ഗാബി ഇത് സൂക്ഷിക്കുന്നത്. കാക്കകള്‍ അതീവ ബുദ്ധിയുള്ള ജീവികളാണെന്നും ഇവയ്ക്ക് സ്ഥിരമായി ഭക്ഷണം നല്‍കുന്ന ഇരുപത് മുതല്‍ മുപ്പത് ആളുകള്‍ക്ക് വരെ ഇവ എന്തെങ്കിലുമൊക്കെ തിരികെ നല്‍കാറുണ്ടെന്നുമാണ് ഈ സംഭവത്തെക്കുറിച്ചു പഠിച്ച വാഷിങ്ടൺ സര്‍വ്വകലാശാലയിലെ വന്യജീവി വിഭാഗം പ്രഫസറായ ജോണ്‍ മസ്റഫ് വ്യക്തമാക്കുന്നു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments